ഒരു കുഞ്ഞു ബീജമായ്
അമ്മ തൻ ഉദരത്തിൽ ഉരുവായ നാൾ മുതൽ
ഒരു പിടി ചാരമായ് ഈ മണ്ണിലലിയും വരെ...
തിരിയുന്ന ജീവിത ചക്രത്തിനുള്ളിൽ
മാറുന്നു എത്രയോ വേഷങ്ങൾ രൂപങ്ങൾ
ഭാവങ്ങൾ മാനവ ബന്ധങ്ങൾ.....
അല്ലലറിയാതെ ഉള്ളിൽ കള്ളങ്ങളില്ലാതെ
പൂമ്പാറ്റ പോൽ പാറി നടക്കും ബാല്യം...
ഒന്നു ചൊല്ലുകിൽ മറുത്തു രണ്ടു ചൊല്ലീടും
അരുതെന്നു വിലക്കുകിൽ ആദ്യം
അതു തന്നെ ചെയ്യാൻ വെമ്പും കൗമാരം...
പ്രണയത്തോടൊപ്പം വിപ്ലവം ഒന്നായ് വാഴും.
സ്വപ്നച്ചിറകുമായ് ഉയരത്തിലേറും
ചോരത്തിളപ്പിൻ യൗവനം...
സ്വപ്നങ്ങളെല്ലാം ചിറകൊതുക്കി
ഗൃഹസ്ഥാശ്രമ ബന്ധനങ്ങളിലുഴറും
മധ്യവയസ്സിൻ കാലം...
വീണ്ടുമൊരു ബാല്യം പോൽ വന്നീടും വാർദ്ധക്യം..
ചോര വറ്റിയ വിപ്ലവവും
സ്വയം മറന്ന വാശികളും
മക്കൾക്കും ചെറുമക്കൾക്കുമായ് മാറ്റിടുന്ന ശീലങ്ങളും...
പിന്നെ എന്നോ ഒരിക്കൽ അന്ത്യത്തിൽ
ആറടി മണ്ണിലോ അഗ്നിക്കു ഭോജനമായോ
സമാപ്തമാകുന്നു ഈ ജീവിതയാത്ര...
ഒത്തിരി സ്വപ്നങ്ങളുടെ കൂടുകാരിയവാൻ കൊതിക്കുന്ന ഒരു കൊച്ചു മഞ്ചാടി മണി ... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ ആമ്പൽപൂവിനായ് .................
Tuesday, May 26, 2020
....ജീവിതയാത്ര....
Subscribe to:
Post Comments (Atom)
No comments:
Post a Comment