Wednesday, April 15, 2020

ഒരു കൊറോണ കാലത്തിനും അപ്പുറം

ഒരു രാവ് ഇരുട്ടി വെളുത്തപ്പോൾ
നാല് ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ടു നാം
തുറന്നിട്ട ജാലകത്തിനപ്പുറം
അടച്ചിട്ട  പടിപ്പുരക്കുള്ളിൽ
തളക്കപ്പെട്ടു നാം
വിജനമായ വഴിയോരങ്ങൾ
ആളൊഴിഞ്ഞ വീഥികൾ
ആരെയോ തിരഞ്ഞെന്നപോൽ
കാവൽ ഭടന്മാർ മാത്രം

ഭൂമിയിലെ മാലാഖമാർ പുതിയൊരു പുലരിക്കായ്
നിദ്ര പോലും വെടിഞ്ഞു കർമ്മനിരതരാകുന്നു

അകന്നിരിക്കാം,  നമുക്കിനിയൊരിക്കലും അകലാതിരിക്കാൻ
കൂട്ടുകൂടാതിരിക്കാം, ഇനിയെന്നും കൂടെയുണ്ടാകുവാൻ
ശുദ്ധിയോടെ, മനവിശുദ്ധിയോടെ
ഒന്നായ് നേരിടാം ഈ പരീക്ഷണ കാലത്തെ,
പൊട്ടിച്ചെറിയാം കോവിഡിൻ ചങ്ങലകണ്ണികളെ

പ്രകൃതിയും വീണ്ടെടുക്കയാണ്
മാനവർ നൽകിയ മാലിന്യത്തിൻ കോവിഡിൽ  നിന്നും
ഉള്ളിലുറങ്ങിയ പച്ചപ്പിൻ ജീവനെ

ഒരു കൊറോണ കാലത്തിനപ്പുറം വീണ്ടും
ഒരു വസന്തം പൂവിടും
അന്ന് തുറന്നിടാം വാതിലുകൾ
പുതിയൊരു പുലരിയിലേക്കു
ഒന്ന് ഉറങ്ങിയുണർന്ന,
പുണ്യതയിൽ ശുദ്ധീകരിച്ച,
പുതിയൊരു പച്ചപ്പിൻ ഭൂമിയിലേക്ക്..

No comments:

Post a Comment