എന്റെ ലോകം

നിറപകിട്ടാർന്ന സ്വപ്നങ്ങളും...... കൊച്ചു കൊച്ചു മോഹങ്ങളും....... ഇത്തിരി കുസുറുതികളുമായി...... എന്റെ ലോകം.....
ഇവിടെ ഞാൻ ഒരു രാജകുമാരിയാണ്‌...... സ്വപ്നങ്ങളുടെ രാജകുമാരി....... പോരുന്നോ എന്റെ ലോകത്തേക്ക്...... ആമ്പൽ പൂവിനോടും കാറ്റിനോടും പിന്നെ ഈ മഴത്തുള്ളിയോടും കൂട്ടുകൂടാം........

ആനച്ചന്തം 

ആനച്ചന്തം, കേൾക്കുമ്പോൾ തന്നെ ഒരു ചന്തമുണ്ട്. അല്ലേലും ആനയെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ആ തലയെടുപ്പും, തുമ്പികയ്യും, കൊമ്പുകളും, ചെവി ആട്ടിയുള്ള ആ നില്പും, ഹോ! ഒന്ന് കാണേണ്ടത് തന്നെ. ഉത്സവങ്ങളിൽ അമ്പലമുറ്റത്തു നെട്ടിപട്ടവും ചാർത്തി ഭഗവാന്റെ തിടമ്പും ഏറ്റി അവൻ വന്നു നിന്നാലോ....... പറയണ്ട .... ഒരു ആന ചന്തം തന്നെയാണേ...... ആനയില്ലാതെ എന്ത് ഉത്സവം.....

കരയിലെ ഏറ്റവും വലിയ ജീവി ആയിട്ടും  കേവലം പാപ്പന്റെ തോട്ടിക്കു മുന്നില് എന്ത് അനുസരണയോടെ ആണ് അവൻ നിൽകുന്നത്.... അത് വിനയമോ..... ഭീരുത്വമോ..... എന്തും ആയിക്കോട്ടെ ആന ഒരു സംഭവം തന്നാണ്.


ഇവിടെ പെരിയാറിന്റെ കൈവഴി മാഞ്ഞാലി പുഴയുടെ തീരത്ത് ഒരു ആനയുണ്ട്.... എന്നും രാവിലെ പാലത്തിലൂടെ പോകുന്ന ബസിൽ ഇരുന്നു ഞാൻ അവനെ കാണാറുണ്ട്. അവനെ കാണുമ്പോ ഉള്ളിൽ ഒരു സന്തോഷം ആണ്. ഒരു ഐശ്വര്യം.... ഒരു ആനച്ചന്തം..... 

1 comment: