അനുഭവങ്ങൾ

ഓരോ ദിവസവും കടന്നു പോകുന്നത് ഓരോ അനുഭവങ്ങളിലൂടെയാണ്........
അനുഭവങ്ങൾ ജീവിത പാഠങ്ങൾ ആണ് .........
പുതിയ ഓരോ കാൽവയ്പിനും ശക്തി പകരാൻ......
ജീവിതത്തെ വിജയിക്കാൻ.......
അനുഭവങ്ങൾ വഴികാട്ടുന്നു.......
എന്റെ അനുഭവങ്ങളിലൂടെ ഒരു യാത്ര......
കൂടെ കൂടാം.... കൂട്ട് വരാം.......


19.01.2016 


ഇന്ന് എന്റെ ജീവിതത്തിലെ ഒരു അവിസ്മരണീയ ദിനം ആണ്...... സുപ്രീം കോർട്ട് ജസ്റ്റിസ് ആയിരുന്ന  കെ സുകുമാരൻ സർ...... അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിടാൻ കഴിയുക....... അതെ ഇന്ന് അതും സംഭവിച്ചു...... SNM Training College എനിക്ക് തന്ന ഭാഗ്യം..... കോളേജ് ഡേയോടും യുണിയൻ ഉൽഘാടനത്തോടും അനുബന്ധിച്ച് വിശിഷ്ട അഥിതിയായി എത്തിയതാണ് അദ്ദേഹം.... ചെയർ പേഴ്സൺ എന്ന നിലയിൽ ആ വേദിയിൽ ഇരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി....... ദൈവം എന്റെ ജീവിതത്തിൽ എഴുതി ചേർത്ത ഒരു അവിസ്മരണീയ മുഹൂർത്തം......... 

2015 ഡിസംബർ 2 


ഇന്ന് മൂകാംബിക അമ്പല നടയിൽ  കുഞ്ഞിനെ എഴുത്തിനിരുത്താൻ മടിയിൽ ഇരുത്തി കൊഞ്ഞിക്കുന്ന അമ്മമാരെ കണ്ടിറങ്ങിയപ്പോൾ ഞാൻ മറ്റൊരു അമ്മയെയും കണ്ടു.... ഭിക്ഷക്കായ്‌ കൈനീട്ടിയ ഒരമ്മ....... 
പ്രസാദമായി കിട്ടിയ പഴം ആ അമ്മക്ക് നല്കി നടക്കുമ്പോൾ പിന്നിൽ നിന്നും കേട്ടു "മോൾക്ക്  നല്ലത് വരുമെന്ന്". 
ആ അമ്മയ്ക്കും കാണില്ലേ ഒരു മകനോ മകളോ........
നാവിൻ തുമ്പിൽ അക്ഷരങ്ങൾ  എഴുതിച്ചു, കൈപിടിച്ച്, ഉയരങ്ങൾ കീഴടക്കാൻ പ്രാപ്തനാക്കിയപ്പോൾ കൈവിട്ടോ ഈ അമ്മയെ.....
നാം മറക്കുന്നു പലപ്പോഴും നമുക്കായ് സ്വന്തം സ്വപ്നങ്ങളും മോഹങ്ങളും ഉപേക്ഷിച്ചു നമ്മുക്ക് താങ്ങായ് നിന്ന മാതാപിതാക്കളെ.....
"എനിക്ക്  കിട്ടുന്ന തണലെല്ലാം എന്റെ അച്ഛൻ കൊണ്ട വെയിൽ  ആണെന്ന്" എവിടെയോ വായിച്ചിട്ടുണ്ട്. ശരിയാണ്  ജീവിതത്തിന്റെ ഓരോ ചുവടുവയ്പിലും അച്ഛന്റേയും അമ്മയുടെയും ത്യാഗത്തിന്റെ ഒരു സ്പർശമുണ്ട്.
ഞാൻ ഇന്ന് ഞാൻ ആയതു അവരിലൂടെയാണ്‌ . ഇന്നലകളിൽ അവർ തന്ന സ്നേഹവും കരുതലും അനുഭവങ്ങളും ആണ് എന്റെ നാളയെ കെട്ടിപടുക്കുന്നത്. എന്റെ ജീവിത വഴിയിലെ വഴികാട്ടി...............
സ്വന്തം സൗകര്യത്തിനായ് മാതാപിതാക്കളെ ഉപേക്ഷിക്കുമ്പോൾ ഓർക്കുക...... നിനക്കും നാളെ പ്രായമാകും.... നിന്റെ മക്കൾക്ക്  നീ  ആണ് മാതൃക......
"മർത്യാ നീ ഓർക്കുക 
പിതാവില്ലെങ്ങിൽ നിൻ അസ്ഥിത്വമില്ല 

മതവില്ലെങ്ങിൽ നീയേ ഇല്ല" 

1 comment:

  1. അതൊന്നും ആരും ഓര്‍ക്കുന്നില്ലാല്ലോ

    ReplyDelete