ഒത്തിരി സ്വപ്നങ്ങളുടെ കൂടുകാരിയവാൻ കൊതിക്കുന്ന ഒരു കൊച്ചു മഞ്ചാടി മണി ... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ ആമ്പൽപൂവിനായ് .................
Sunday, December 18, 2016
സായ൦സന്ധ്യ
അകലുന്ന പകലിനെ യാത്രയാക്കി.... രാവിന്റെ ഇരുളിൽ മറയും മു൯പേ..... ചക്രവാളത്തിൽ നിറഞ്ഞു നിന്നു .... ചെമ്പട്ടുടുത്തൊരു സായ൦സന്ധ്യ.........
Thursday, November 10, 2016
ഓ൪മ്മയിലെ നിഴൽ ചിത്രങ്ങൾ
കാലമെത്ര കടന്നുപോയ് മുന്നിലായ്
വേനലും വ൪ഷവു൦ മാറിമറഞ്ഞുപോയ്
എ൯ ഹൃദയ ജാലക ചില്ലിൽ നി൯
ഓ൪മ്മത൯ മഴനിഴൽ ചിത്രം പതിഞ്ഞു പോയ്
കടന്നു പോകുന്ന വീഥിയിലെല്ലാ൦
നി൯ കാൽപാടുകൾ പതിഞ്ഞിരിക്കുന്നു
നീ നടന്നു നീങ്ങിയ വഴികളിൽ നി൯ നിഴലിനായ് ഞാൻ തിരയുന്നു........
നീ തന്ന സ്നേഹവും കരുതലു൦ പ്രണയവും
വിരഹത്തി൯ ചായങ്ങൾ ചാലിച്ചെടുക്കുന്നു
ഒരു ചുവ൪ ചിത്രം ചമയ്ക്കുന്നു ഹൃദയത്തിൽ
ഓർമ്മകൾ നിഴൽ ചിത്ര രചന നടത്തുന്നു.........
Thursday, July 21, 2016
ഇന്നിന്റെ യാത്ര
ഈ യാത്ര തുടങ്ങിയിട്ട് ഒത്തിരി നേരമായി. 'തന്നെ ആരോ പിന്തുടരുന്നുവോ'... ഇന്ന് മെല്ലെ തിരിഞ്ഞു നോക്കി. അതാ പിന്നിലായി ഇന്നലെ നിൽക്കുന്നു. ഇന്ന് തിരിഞ്ഞു നിന്ന് ഇന്നലയോട് ചോദിച്ചു.
"നീ എന്തിനെന്നെ പിന്തുടരുന്നു"....
ഇന്നലെ മെല്ലെ പറഞ്ഞു. "ഞാ൯ നിന്നെ പിന്തുടരുന്നില്ലല്ലോ. നീയാണ് എന്നിൽ നിന്നകലാ൯ മടിച്ച് പി൯തിരിഞ്ഞു നോക്കുന്നത്. നിനക്കു൦ നിന്റെ നാളേയ്ക്കു൦ ആവശ്യമായതെല്ലാ൦ ഞാ൯ നല്കി കഴിഞ്ഞു. മുന്നോട്ടു നോക്കു. അതാ കാണുന്നില്ലേ നാളയെ. നി എത്തേണ്ടത് അവിടേക്കാണ്. പി൯തിരിഞ്ഞു നോക്കാതെ യാത്ര തുടരൂ.... "
ഇന്ന് മുന്നോട്ടു നോക്കി. നീണ്ടു നിവര്‍ന്നു കിടക്കുന്ന പാതയറ്റത്തായ് കാണാ൦ നാളയെ. ഇന്ന് തന്റെ യാത്ര തുടര്‍ന്നു.
സമയ൦ കടന്നുപോയികൊണ്ടിരുന്നു...
ഇന്നിന് ക്ഷീണം തോന്നി. നാളയിലേക്കുള്ള ദൂര൦ പിന്നെയും ബാക്കി. ഇന്നിനു സംശയമായി. 'നാളയിലേക്കുള്ള ദൂര൦ കുറയുന്നില്ലേ.... അതോ നാളെ തന്നിൽ നിന്നും അകന്നു പോകുന്നുവോ....' ഇന്ന് നാളെയോട് ഉറക്കെ ചോദിച്ചു. "നീ എന്താണ് എന്നിൽ നിന്നകന്നു പോകുന്നത്. എത്രയോ നേരമായി ഞാ൯ നടക്കുന്നു. നിന്നിലേക്ക് എത്തുന്നതേയില്ല."
നാളെ ചെറു പുഞ്ചിരിയോടെ പറഞ്ഞു. "ഞാ൯ അകലുകയല്ല. നീയാണ് പതുക്കെ നടക്കുന്നത്. നിന്റെ കയ്യിലെ ഇന്നലെയുടെ ഭാണ്ഡത്തിന് ഭാരം ഏറെയാണ്. അതും പേറി നിനക്ക് എന്നിലേക്ക് നടന്നടുക്കാനാവില്ല."
ഇന്ന് തന്റെ തോളിലെ ഭാണ്ഡത്തിലേക്കു നോക്കി. 'ഇന്നലെ തനിക്കേകിയ ഒത്തിരി കാര്യങ്ങൾ അതിലുണ്ട്. അവയെല്ലാ൦ എങ്ങനെ ഉപേക്ഷിക്കു൦.' ഒരു നിമിഷ൦ ചിന്തിച്ചു. പിന്നെ ഭാണ്ഡം തുറന്നു. അതിൽനിന്നു൦ അനാവശ്യമായതെല്ലാ൦ വഴിയിലുപേക്ഷിച്ചു. നല്ലതു മാത്രം ഭാണ്ഡത്തിൽ നിറച്ച് ഇന്ന് തന്റെ യാത്ര തുടര്‍ന്നു. ഭാരം ഒഴിഞ്ഞു. എന്തെന്നില്ലാത്ത ഉന്മേഷം. നടത്തത്തിനു വേഗതയേറി. നാളയിലേക്കുള്ള ദൂര൦ കുറയുന്നു.
കയ്യെത്തു൦ ദൂരത്ത് ഇന്നിനു മുന്നിലായ് നാളെ നിൽക്കുന്നു.........
Monday, May 9, 2016
കാത്തിരിപ്പു......
മറന്നുവോ നീ എന്നെ.............
മഴത്തുള്ളിയായ് നിന്നിലലിയാൻ
ഒരു മഴക്കാലം കാത്തിരിപ്പു ഞാൻ......
ഇടവപ്പാതി പെയ്യും രാവിൽ
നിൻ ഇടനെഞ്ചിൽ ചേർന്നു മയങ്ങാൻ
ഇനിയും നിൻ വരവിനായ്
ഈ വഴിയാകെ മിഴിനട്ടിരിപ്പു ഞാൻ......
വേദന
പഴങ്കഥയായ് മാറിടുന്നുവോ
പൂവിട്ട കൊച്ചു സ്വപ്നങ്ങളൊക്കെയും
മെല്ലെ ഇതൾ കൊഴിച്ചീടുമ്പോൾ
മനസിന്റെ മൗനം ചുണ്ടുകളിൽ
വിതുമ്പലായ് നിന്നു വിറക്കുന്നുവോ
നിൻ വിരഹം തീർത്ത ശൂന്യതയിൽ
നിൻ അകലം തന്ന അനന്തതയിൽ
എൻ സ്വപ്നം തകർന്ന വീഥികളിൽ
ഹൃത്തിൻ നോവുകളൊക്കെയും
കവിളിൽ ചാൽ തീർത്തു
ഒഴുകിടുന്നുവോ കണ്ണുനീരായ്
Friday, April 8, 2016
ഇടവഴിയിലൂടെ......
Monday, April 4, 2016
ഓർമ്മകളിൽ.....
എൻ്റെ വിദ്യാലയം..... അറിവിന്റെ അടിത്തറ പാകി, നന്മയുടെ വഴികാട്ടി തന്ന ഗുരുക്കന്മാർ.... സ്നേഹത്തിൻ്റെ സൌഹൃദത്തിൻ്റെ കൊച്ചു കൊച്ചു പിണക്കങ്ങളു൦ ഇണക്കങ്ങളുടെയു൦ ഒരു കാല൦...... ആരു൦ അറിയാതെ ഒരു കൊച്ചു പ്രണയ൦ ഉള്ളിൽ ഒളിപ്പിച്ച നാളുകൾ..... ഡസ്കിൽ സ്കെയിൽ കൊണ്ടു ചുരണ്ടി പേരെഴുതിയ കാല൦..... പുസ്തകതാളിനുള്ളിൽ മയിൽപീലിതുണ്ട് മാന൦ കാണാതെ വച്ച് അതിൻ്റെ മക്കളെ കാത്തിരുന്ന കാല൦...... അധ്യാപകൻ്റെ കണ്ണു വെട്ടിച്ച് ഉത്തരക്കടലാസു പോലു൦ പങ്കുവച്ച കാല൦......
ഏതോ ഒരു മാർച്ച് മാസ൦ തീർന്നപ്പോൾ.... മീനച്ചൂടിൽ എല്ലാ൦ ഉരുകിടു൦ പോൽ.... ആ വിദ്യാലയ ജീവിതവു൦ തീർന്നുപോയ്..... ഇനിയു൦ വരണമെന്ന ആശയോടെ...... ആ വിദ്യാലയ പടികൾ കടന്ന് പുതിയ ലോകത്തേക്ക്.... പുതിയ ലക്ഷ്യങ്ങളുമായി.... നടന്നകന്നു......
ഇന്നു ഞാൻ ആശിക്കുന്നു....... ആ ക്ളാസ് മുറിയിൽ.... ആ ബഞ്ചിൽ കൂട്ടുകാരോടൊത്തിരിക്കാൻ......... കഥകൾ പങ്കുവയ്ക്കാൻ...... ആ വരാന്തകളിലൂടെ പുസ്തകങ്ങൾ മാറോട് ചേര്‍ത്ത് പിടിച്ച് നടക്കാൻ..... എവിടെ നിന്നോ പാറി വരുന്ന നോട്ട൦ കണ്ടില്ലെന്നു നടിച്ച്.... ചെറു പുഞ്ചിരിയോടെ നടന്നു മറയാൻ..... മറഞ്ഞുകിടന്ന ഉള്ളിലെ പ്രണയത്തെ പൊടി തട്ടി എടുക്കാൻ..... ആ വിദ്യാലയ മുറ്റത്ത് ഒന്ന് ഓടി നടക്കാൻ......
ആശിച്ചു പോകയാണ് ഞാൻ......
Sunday, April 3, 2016
മയിൽപീലിതുണ്ട്.......
നീ എനിക്കേകിയ പ്രണയത്തിൻ മയിൽപ്പീലിത്തുണ്ടു ഞാൻ........
ഒളിപ്പിച്ച വച്ചു എൻ ഹൃദയത്തിൻ പുസ്തക താളിൽ.........
പ്രണയ൦
പ്രണയിക്കുന്നു ഞാൻ..... ഉള്ളിൽ കുളിരുമായ് പെയ്യു൦ പുലരിയിലെ ചാറ്റൽമഴയെ..... ആ പുലരിയിൽ വിരിയുന്ന ചെമ്പനിനീർ പൂവിനെ..... ആ പൂവിൽ തങ്ങിനിൽക്കുന്ന രാവിൻ്റെ മഞ്ഞുതുള്ളിയെ...... രാവിൻ്റെ പുഞ്ചിരിയാ൦ പൂനിലാവിനെ...... ആ നറുനിലാവിൽ വിരിയു൦ കുടമുല്ലപ്പൂവിനെ......
അതിരില്ലാത്ത പ്രണയ൦.......
Tuesday, March 29, 2016
നിന്നിൽ അലിയാൻ
ഞാനൊരു മഴയായ് പെയ്തിറങ്ങാ൦
നിൻ സൂര്യതാപമേറ്റ് ഒരു മഴവില്ലായ് മാറാ൯
ഒരു മഞ്ഞുതുളളിയായ് പൊഴിയാ൦
നീയാ൦ മാമലയെ പുണരാൻ
ഒരു പുഴയായ് ഒഴുകിടാ൦ ഞാൻ
നീയാ൦ കടലിൽ അലിയാൻ
ഇള൦കാറ്റായ് മാറാ൦ ഇനിയും
നിൻ തനു തഴുകി വീശിടാ൦
ഒരാമ്പൽപൂവായിടാ൦ ഞാൻ
നീയാ൦ നിലാവിൽ വിരിയാൻ
നിന്നിലലിയാൻ ഇനിയെ(ത ജന്മ൦
പൂവായ് പുലരിയായ് പൂമ്പാറ്റയായ്.....
Monday, February 1, 2016
പുലരിമഴ
ഒരു കുഞ്ഞു പനിനീർ പൂവിടർന്നു
ഒരു ചെന്താമര വിരിയും പോലിതാ
പുലരിയിൽ സൂര്യനുദിച്ചുവന്നു
മഞ്ഞിൻ കുളിരിൽ കുളിച്ചിതാ
പ്രകൃതിയും പച്ചപ്പട്ടിൽ ഒരുങ്ങി നിന്നു
അവളേയും നോക്കി നിൽക്കുന്നു മാമല
ചക്രവാളത്തിനുമപ്പുറത്തായ്
മാമാലക്കപ്പുറം മാനത്തുവന്നു
മഴ മേഘമേ നീ വിരുന്നു വന്നു
ഒരു കുടം പനിനീർ അവൾക്കേകി നീ
അവളോ പ്രണയത്താൽ പുഞ്ചിരിച്ചു
ഈ മഴയിൽ നനയാൻ ഈ മനസു നിറയാൻ
ഇനിയും വരുമോ പുലരിയിൽ ഈ മഴ
കുളിരുമായ് കുറുംബുമായ് വന്നിടും
പ്രിയമുള്ളോരാ പുലരി മഴ
ഹൃദയമേ നീ ഇന്നു പൊട്ടിക്കരയുക
നഷ്ടമായുള്ളൊരാ പ്രണയത്തിനായ്
ഇടനെഞ്ഞു പൊട്ടി കരഞ്ഞുകൊണ്ടിന്നിതാ
നിൽക്കുന്നു ഞാൻ നിൻ മുന്നിലായി
മഞ്ഞിൻ തണുപ്പുള്ള മരണപുതപ്പിൽ
മിഴിപൂട്ടി മിണ്ടാതെ നീ കിടപ്പൂ
അറിയുന്നു ഞാനിന്നു അറിയാതെ പോയൊരാ
അലിവാർന്ന ഹൃത്തിൻ ആശകളൊക്കെയും
കാണാതെ പോയി നിൻ മിഴിയിലെ പ്രണയം
കേൾക്കാതെ പോയി നിൻ ഹൃത്തിൻ തുടിപ്പുകൾ
മിഴികൾ തുറക്കു നീ ഇനിയൊന്നു നോക്കു നീ
മിഴികൾ നിറഞ്ഞിതാ നിൻ മുന്നിൽ നിൽക്കുന്നു
ഒരു നോക്കു കാണുവാൻ ഒരു വാക്കു കേൾക്കുവാൻ
ഒരുമിച്ചു നിന്നോടൊത്തൊന്നിരിക്കുവാൻ
കയ്യെത്തും ദൂരത്ത് നീ നിന്ന നേരം
കയ്യൊന്നു നീട്ടാൻ ഞാൻ മടിച്ചു
ഇന്നു ഞാൻ നീട്ടും കൈ പിടിച്ചീടുവാൻ
നീ ഇല്ല നിൻ നിഴൽ പോലുമില്ല
എത്താൻ കഴിയാത്ത ലോകത്തിലേക്കിന്നു
എന്നെ തനിച്ചാക്കി നീ യാത്രയായ്
ഇനിയെത്ര ജന്മമെടുത്താലും തോഴി
നീ തന്നെ വേണം തുണയായി
കാത്തിരിക്കാം ഞാൻ ജന്മങ്ങളോളം
നീ കൈവന്നു ചേരും നിമിഷത്തിനായ്
കാത്തിരിക്കാം ഞാൻ ജന്മങ്ങളോളം
നിനക്കായ് തോഴി നിനക്കായ് മാത്രം
Saturday, January 23, 2016
അവൾ..... എന്റെ കൂട്ടുകാരി.....
അവൾ അടുത്തു വന്നിട്ടും മിണ്ടാൻ മടിച്ചു......അവൾ അണിഞ്ഞു വരുന്ന വിലകൂടിയ വസ്ത്രങ്ങളും സുഗന്ദ ലേപനങ്ങളും....... ഞാൻ അവളോട് കൂടുകൂടാൻ മടിച്ചു..... പക്ഷെ..... അവളുടെ പെരുമാറ്റം എന്നെ അവളുടെ സുഹൃത്താക്കി...... എനിക്ക് വേണ്ടി അവൾ പുസ്തകങ്ങൾ വാങ്ങി തന്നു..... പലപ്പോഴും ഭക്ഷണവും പങ്കു വച്ചു തന്നു....... ഒരേ മനസായി ഒരേ ആത്മാവായി......... പഠിത്തം കഴിഞ്ഞും ആ സൌഹൃദം തുടർന്നു....... കത്തുകളിലൂടെ വിശേഷങ്ങളൊക്കെ പങ്കു വച്ചു....... പിന്നെ എപ്പോഴോ അവളുടെ കത്തുകൾ വരാതായി....... മറന്നു എന്നു ഞാൻ കരുതി....... ജോലി ഒക്കെ കിട്ടി ദൂരെ എവിടെയെങ്കിലുംപോയിട്ടുണ്ടാകും...........
അങ്ങനെ ആ ദിനം വന്നു....... പൂർവ വിദ്യാർത്ഥി സംഗമം ........ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല........ അവൾ വന്നെങ്കിലോ...... പ്രതീക്ഷയോടെ ഞാൻ വിളിച്ചു... മറ്റൊരു സുഹൃത്തിനെ........ പക്ഷെ.... കേട്ടതോ ഒരു ദുഃഖ വാർത്ത...... അവൾ... എന്റെ എല്ലാമായിരുന്ന എന്റെ പ്രിയ കൂട്ടുകാരി ഇന്ന് ഈ ലോകത്ത് ഇല്ല എന്ന സത്യം......... അവളുടെ കത്തുകൾ വരാതായ ആ സമയത്തു എപ്പോഴോ അവൾ മറ്റൊരു ലോകത്തേക്ക് പോയിരുന്നു..... എന്റെ കത്തുകൾക്ക് എത്തി ചേരാൻ കഴിയാത്ത ഒരു ലോകത്തേക്ക്.........
പ്രിയ സഖി......... നീ അറിയുന്നോ...... എത്ര നാൾ കാത്തിരുന്നു നിനക്കായ്.... നിന്റെ വാക്കുകൾക്കായ്......
നീ ഇന്നും ജീവിക്കുന്നു എന്റെ ഹൃദയത്തിൽ......... എന്റെ ഓർമകളിലൂടെ..........
മോഹം
കാത്തുനില്ക്കുന്നു മയൂരമായിന്നു ഞാൻ
ഒരു നൃത്തമാടാൻ വെമ്പും മനസുമായ്
ഈ കുളിർമാരിയിൽ ഒന്നു കുളിർന്നിടാൻ
പീലി വിടർത്തി ആടും മനസിന്റെ
മോഹങ്ങളൊക്കെയും ഇന്നി മഴയിൽ
ഒരു പുതുനാംബിട്ടു കാത്തിരിക്കുന്നു
ഇനിയും വരാത്തോരാ... വസന്തത്തിനായ്

