Monday, February 1, 2016

പുലരിമഴ

ഒരു മഞ്ഞുതുള്ളി ഇതളിലേറ്റി 
ഒരു കുഞ്ഞു പനിനീർ പൂവിടർന്നു 
ഒരു ചെന്താമര വിരിയും പോലിതാ 
പുലരിയിൽ സൂര്യനുദിച്ചുവന്നു 
മഞ്ഞിൻ കുളിരിൽ കുളിച്ചിതാ 
പ്രകൃതിയും പച്ചപ്പട്ടിൽ ഒരുങ്ങി നിന്നു 
           അവളേയും നോക്കി നിൽക്കുന്നു മാമല 
           ചക്രവാളത്തിനുമപ്പുറത്തായ്  
           മാമാലക്കപ്പുറം   മാനത്തുവന്നു 
           മഴ മേഘമേ നീ വിരുന്നു വന്നു 
           ഒരു കുടം പനിനീർ അവൾക്കേകി  നീ 
           അവളോ പ്രണയത്താൽ പുഞ്ചിരിച്ചു 
ഈ മഴയിൽ നനയാൻ ഈ മനസു നിറയാൻ 
ഇനിയും വരുമോ പുലരിയിൽ ഈ മഴ 
കുളിരുമായ് കുറുംബുമായ് വന്നിടും 
പ്രിയമുള്ളോരാ പുലരി മഴ 

No comments:

Post a Comment