Monday, April 4, 2016

ഓർമ്മകളിൽ.....

എൻ്റെ വിദ്യാലയം.....  അറിവിന്റെ അടിത്തറ പാകി, നന്മയുടെ വഴികാട്ടി തന്ന ഗുരുക്കന്മാർ....  സ്നേഹത്തിൻ്റെ സൌഹൃദത്തിൻ്റെ കൊച്ചു കൊച്ചു  പിണക്കങ്ങളു൦ ഇണക്കങ്ങളുടെയു൦ ഒരു കാല൦...... ആരു൦ അറിയാതെ ഒരു കൊച്ചു പ്രണയ൦ ഉള്ളിൽ ഒളിപ്പിച്ച നാളുകൾ.....  ഡസ്കിൽ സ്കെയിൽ കൊണ്ടു ചുരണ്ടി പേരെഴുതിയ കാല൦..... പുസ്തകതാളിനുള്ളിൽ മയിൽപീലിതുണ്ട് മാന൦ കാണാതെ വച്ച് അതിൻ്റെ മക്കളെ കാത്തിരുന്ന കാല൦...... അധ്യാപകൻ്റെ കണ്ണു വെട്ടിച്ച് ഉത്തരക്കടലാസു പോലു൦ പങ്കുവച്ച കാല൦......
    ഏതോ ഒരു മാർച്ച് മാസ൦ തീർന്നപ്പോൾ....  മീനച്ചൂടിൽ എല്ലാ൦ ഉരുകിടു൦ പോൽ....  ആ വിദ്യാലയ ജീവിതവു൦ തീർന്നുപോയ്.....  ഇനിയു൦ വരണമെന്ന ആശയോടെ......  ആ വിദ്യാലയ പടികൾ കടന്ന് പുതിയ ലോകത്തേക്ക്....  പുതിയ ലക്ഷ്യങ്ങളുമായി....  നടന്നകന്നു......
   ഇന്നു ഞാൻ ആശിക്കുന്നു.......  ആ ക്ളാസ് മുറിയിൽ....  ആ ബഞ്ചിൽ കൂട്ടുകാരോടൊത്തിരിക്കാൻ......... കഥകൾ പങ്കുവയ്ക്കാൻ......  ആ വരാന്തകളിലൂടെ പുസ്തകങ്ങൾ മാറോട് ചേര്‍ത്ത് പിടിച്ച് നടക്കാൻ..... എവിടെ നിന്നോ പാറി വരുന്ന നോട്ട൦ കണ്ടില്ലെന്നു നടിച്ച്....  ചെറു പുഞ്ചിരിയോടെ നടന്നു മറയാൻ.....  മറഞ്ഞുകിടന്ന ഉള്ളിലെ പ്രണയത്തെ പൊടി തട്ടി എടുക്കാൻ.....  ആ വിദ്യാലയ മുറ്റത്ത് ഒന്ന് ഓടി നടക്കാൻ......
     ആശിച്ചു പോകയാണ് ഞാൻ...... 
     

No comments:

Post a Comment