Thursday, October 8, 2015

എങ്കിലും ഞാൻ പ്രണയിക്കുന്നു..........


നീ മറന്നു എനിക്കും ഒരു മനസുണ്ടെന്ന് 

നീ അറിഞ്ഞില്ല ആ മനസിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളെ 
നിന്റെ സന്തോഷത്തിനായ്  ഞാൻ നിലകൊണ്ടപ്പോൾ അത് നിന്റെ അധികാരമായി നീ കണ്ടു 
അതിലെ എന്റെ സ്നേഹത്തെ നീ കണ്ടില്ല 
ഉയരുന്ന എന്റെ ശബ്ദത്തെ അഹങ്കരമെന്നു നീ വിളിച്ചപ്പോ  
നീ കേട്ടില്ല എന്റെ സ്വപ്നങ്ങളുടെ തേങ്ങൽ 
എന്റെ കണ്ണുനീരിനെ  നീ പുച്ഛത്തോടെ  നോക്കിയപ്പോ 
നീ കണ്ടില്ല എന്റെ ഹൃദയത്തിലെ ചോരചാലുകളെ 
ഇരുളിൽ നിനക്കായ്‌ എന്റെ ചൂട് പകർന്നു നല്കിയപ്പോഴും 
നീ അറിഞ്ഞില്ല എൻ മനം ഉരുകുന്നത് 
എന്റെ മോഹ പക്ഷികൾ മുറിവേറ്റു പിടഞ്ഞപ്പോഴും 
ഒരു സ്നേഹ തലോടൽ പോലും നീ ഏകിയില്ല 

ഞാനും ഒരു മനുഷ്യ ജീവിയാണെന്ന് നിനക്കറിയാഞ്ഞല്ല 
മനുഷ്യത്വത്തെക്കാൾ മേലെയാണ് പുരുഷത്വമെന്നു മുന്നേ നീ ഉറച്ചുപോയ് 

എങ്കിലും എൻ ഹൃദയ മുറിപ്പാടിൽ നിന്നുതിര്ന്നു വീഴുന്ന മഞ്ചാടി മണികളാൽ എഴുതാം ഞാൻ ഒന്ന് മാത്രം 
........ പ്രണയിക്കുന്നു ഞാൻ നിന്നെ ഇന്നും ...... എന്നും ......എന്നും ........

2 comments:

  1. "ഞാനും ഒരു മനുഷ്യ ജീവിയാണെന്ന് നിനക്കറിയാഞ്ഞല്ല
    മനുഷ്യത്വത്തെക്കാൾ മേലെയാണ് പുരുഷത്വമെന്നു മുന്നേ നീ ഉറച്ചുപോയ്"
    ----- തല്പം , സുഭാഷ്‌ ചന്ദ്രൻ

    ReplyDelete