അങ്ങനൊരു വൈകുന്നേരം വല്യമ്മേടെ പലഹാരങ്ങളും തിന്നോണ്ട് ഇരിക്കുമ്പോഴാണ് മുറ്റത്തേക്കിറങ്ങിയ വല്യമ്മ ആകെ വിഷമിച്ചു കേറി വരുന്നത്.
"എന്ത് പറ്റി വല്യമ്മേ"
"എന്നേ എന്തോ കടിച്ചു കുട്ടി. എന്താന്ന് അറിയില്ല."
കേട്ട പാതി കേൾക്കാത്ത പാതി അപ്പു ഓടി പോയി ബാഗിൽ നിന്നും അവന്റെ ബയോളജി ടെക്സ്റ്റ് എടുത്തോണ്ട് വന്നു എന്തൊക്കെയോ നോക്കുന്നു. പിന്നെ വല്യമ്മയോട് കുറെ ചോദ്യങ്ങൾ.
വല്യമ്മക്ക് ദാഹിക്കുന്നുണ്ടോ?
ഷിവർ ചെയ്യുന്നുണ്ടോ?
അവൻ വല്യമ്മേടെ കണ്ണു പിടിച്ചു നോക്കുന്നു. വായ തുറന്നു നോക്കുന്നു. അങ്ങനെ ഏതാണ്ടൊക്കെ ചെയുന്നുണ്ട്.
അവസാനം അപ്പു പറഞ്ഞു. "വല്യമ്മേനെ റെസ്സിൽ വൈപ്പർ എന്ന റപ്റ്റൈൽ കടിച്ചതാ.ഇത് കടിച്ചാൽ പെട്ടന്ന് ഡെത്ത് ഉണ്ടാകുന്ന ഈ ബുക്കിൽ പറയുന്നേ."
അവൻ സി ബി എസ് ഇ ടെക്സ്റ്റും പിടിച്ചോണ്ട് പറഞ്ഞു.
സ്റ്റേറ്റ് സിലബസ് ആയ ഉണ്ണിക്ക് ആകെ മനസിലായത് വല്യമ്മ മരിച്ചു പോകുന്നു മാത്രം ആയിരുന്നു.
അവൻ വലിയ വായിൽ നിലവിളിച്ചു.
"അയ്യോ ആരേലും വരണേ. വല്യമ്മ മരിക്കാൻ പോണേ. വല്യമ്മേനെ ആരോ കടിച്ചേ"
നിലവിളി കേട്ട് തെങ്ങു കേറാൻ വന്ന കുമാരൻ ചേട്ടൻ ഓടിവന്നു. പിന്നെ കുറെ നാട്ടുകാരും. എല്ലാരും കൂടി വല്യമ്മയെ ആശുപത്രിയിൽ കൊണ്ടു പോയി. കടിച്ചത് വല്യ കുഴപ്പം ഒന്നും ഉണ്ടായില്ല. പക്ഷെ പേടിച്ചു വല്യമ്മേടെ പ്രഷർ കൂടിയത് കൊണ്ട് അതു കുറയണ വരെ അഡ്മിറ്റ് ആവേണ്ടി വന്നു.
No comments:
Post a Comment