Thursday, May 25, 2023

ഉത്സവപ്പിറ്റേന്ന്...





ആറാട്ടും പൂരവും കൊട്ടും മേളവും
പഞ്ചവാദ്യങ്ങളും മറഞ്ഞു, ആനചമയങ്ങളഴിഞ്ഞു......
ആളൊഴിഞ്ഞ അമ്പലമുറ്റവും
അലങ്കാരങ്ങളൊഴിഞ്ഞ നാട്ടുവഴികളും....
വളക്കിലുക്കങ്ങൾ നിലച്ചു കളിപ്പാട്ട കടകളടഞ്ഞു
ഗജവീരന്മാരില്ലാതെ ആനച്ചൂരുമാത്രം ബാക്കി..

ആതിര നൊയമ്പും ആറാട്ടു സദ്യയും
കാച്ചിൽ പുഴുക്കും നുറുക്ക് കഞ്ഞിയും...
ഉള്ളിൽ ഉത്സാഹക്കുളിരുമായെത്തും
ഇനിയൊരു ധനുമാസത്തിൻ രുചിക്കൂട്ടിനായ്
മഹാദേവൻതൻ തിരുവുത്സവത്തിനായ്
കാത്തിരിപ്പൂ...
ഇനിയും ഒരു പൂരക്കാഴ്ച്ചക്കായ്..

1 comment: