നാളെന്നു നിങ്ങൾ ഓർത്തിടുന്നോ
അമ്മയായ് പോറ്റിയ പ്രകൃതിക്ക്
നന്മ ചെയ്യാൻ മറന്നു നമ്മളിന്ന്
അറിവിന്റെ കൊടുമുടി ഏറി ഏറെ മുകളിത്തീടുന്ന നേരത്തിലോ
മറക്കുന്നു കാഴ്ചകൾ മങ്ങുന്നു
കേൾക്കാതെ പോകുന്നു പിന്നിലെ രോദനവും
വേണ്ടെന്നു തോന്നുന്ന മാലിന്യമെല്ലാം പ്രകൃതിക്കു നൽകി നാം ജീവിക്കുന്നു
മലിനമീ ഭൂമിയെന്നാകിലും സുരക്ഷിതം
ജീവിതമെന്ന് മൂഢ സ്വർഗത്തിൽ
ശുദ്ധമാം ജീവന്റെ വായുവേകീടും
വൃക്ഷത്തെ വീട്ടിക്കളയുന്നു പിന്നെയും
കോൺക്രീറ്റ് കെട്ടിടം കൊണ്ടു നിറക്കുന്നു
മൂടുന്നു മണ്ണിനെ പ്ലാസ്റ്റിക്കിനാൽ
പുഴയൊഴുകും വഴികളിൽ പുതിയ സൗധങ്ങൾ
പൊറുതി മുട്ടുന്നു പ്രകൃതിക്ക് നമ്മളാൽ
മതി ഈ ദ്രോഹം മതി അല്ലയെങ്കിൽ
ഇല്ലാതെ പോകും സുരക്ഷിത ജീവിതം
പ്രകൃതിയില്ലെങ്കിൽ പച്ചപ്പില്ല
പുഴയില്ല മണ്ണില്ല ജീവനില്ല
ഭൂമിയുണ്ടാകാം മരവിച്ചു മുരടിച്ച്
മാനവരില്ലാത്ത ലോകമായി
ഇനിയും വിവേകം ഉദിച്ചതില്ലെങ്കിൽ
അധികമില്ല ജീവനാസ്തമിക്കാനായ്
കേൾക്കൂ വിതുമ്പൽ അറിയുകീ വേദന
പറയുന്നു ഭൂമി ശ്വാസം മുട്ടുന്നെനിക്കിന്ന്
ശ്വാസം മുട്ടുന്നെനിക്കിന്ന്
