Friday, March 26, 2021

അഗ്രഹാര കോലം

അഗ്രഹാരത്തിൻ ആ വഴിയോരത്ത്
അരിപ്പൊടി കോലം വരച്ചിടുന്നു

അഴകോടെ അതിയായ കൈവഴക്കത്തോടെ
ഉമ്മറത്തായ് കോലം വരച്ചിടുന്നു....

കുളികഴിഞ്ഞീറനാം കാർകൂന്തൽ കെട്ടിലായ്
മല്ലിപൂതൻ സുഗന്ധമോടെ

തമിഴ് മൊഴി ചൊല്ലുന്നു പെൺകിടാങ്ങൾ
തങ്ക കൊലുസിൻ കൊഞ്ചലോടെ

താളത്തിൽ മേളത്തിൽ കേൾക്കുന്നുവോ
സപ്തസ്വരത്തിൻ സാധകമോ.....

പല പല ജീവിതം എങ്കിലും തമ്മിൽ
പൊരുത്തമായ് ഒരുമയായ് വരച്ചിടുന്നു....

അഗ്രഹാരത്തിൽ ഈ വഴിയോരത്ത്
അരിപ്പൊടി കോലം പോൽ ജീവിതങ്ങൾ...

No comments:

Post a Comment