Sunday, July 19, 2020

മാസ്‌ക്

മാസ്കുകൾ പലവിധം
ഉലകിൽ സുലഭം
ചിലതോ താടിക്കു താങ്ങാവുന്നു
മറ്റുചിലതോ തലയ്ക്കു മറയാകുന്നു
പിന്നെയും ചിലരതു
കൈകളിൽ തൂക്കിയാട്ടുന്നു
മൂക്കുമറക്കാതങ്ങിനെയും ചിലരത് അണിയും തോന്നുമ്പോൾ
പുഞ്ചിരി കാണാനാവില്ലല്ലോ
സ്വരമതു വ്യക്തവുമാകുന്നില്ലല്ലോ
അതുവരെ ചാർത്തിയിരുന്നവരും
അവിടെ മാസ്കുകൾ മാറ്റീടുന്നു
അണിയുവതെന്തിനെന്നു അറിയാതെ
അധികാരികൾ ചൊല്ലിയതിനാൽ മാത്രം
മറക്കുന്നു മൂക്കും വായും
മാനവർ എന്തിനു വേണ്ടിയോ
ഇത് എന്റെ മാത്രമല്ല നിന്റെയും രക്ഷക്കെന്നു
എന്നിനിയറിയും മാനുഷരെ നിങ്ങൾ...

നാട്ടാളർ

മുഖം പാതി മറച്ചിടും മുഖപടം
കാലത്തിൻ അനിവാര്യമത്രെ !
മിഴിക്കക്കെന്തു തിളക്കമിപ്പോൾ
മൊഴിയെക്കാൾ വാചാലമത്രെ !
ഭാവങ്ങൾ മിന്നുന്നു പലതായ്
ഇന്നിതാ ഇരുകൺകോണിലും
കാഴ്ചക്കതീതം അണുജീവിയെങ്കിലും
അകലം തീർത്തു മാനവർക്കിടയിൽ
ഹസ്തദാനമില്ല ആലിംഗനമില്ല
അഭിവാദ്യങ്ങൾ കൂപ്പുകൈകൾ മാത്രം
മാറിടുന്നു രീതികൾ മാനവ ജീവിതങ്ങൾ
ആളൊഴിഞ്ഞ ആഘോഷങ്ങൾ ആരാധനാലയങ്ങൾ
ജീവിതമിത്ര ലളിതമെന്ന്
ഇങ്ങനെയെങ്കിലും ഇന്നു  നാമറിയുന്നു
മാറ്റീടേണം ജീവിതം ഇല്ലെങ്കിൽ
മാറ്റിടും അതു കാലം.....