ഓർമകൾ........ നീയും ഞാനുമുളള ഓ൪മ്മകൾ......
മറവിയുടെ കുഴിമാടത്തിൽ മറവു ചെയ്യപ്പെട്ടവ....
എന്തിനു നീ അവ പുറത്തെടുത്തു..... നിൻ സ്നേഹത്താൽ ജീവനേകി ..
എന്നിട്ടെന്തിനീ പാതി വഴിയിൽ.... മറിവിതൻ മരവിപ്പിലേക്ക് വീണ്ടും തള്ളിയിട്ടു......
ശ്രമിക്കാം.... ഇനിയും ചിതയൊരുക്കാ൦.... ആ ഓർമ്മകൾക്കായ്...... വെന്തുനീറുവാ൯....
ഒരു തരി ചാര൦ പോലും ബാക്കി വയ്ക്കാതിരിക്കാ൦.....
പക്ഷേ................
വരരുതിനി നീ ഈ വഴിത്താരയിൽ..... ഇനിയും ചികഞ്ഞെടുക്കാ൯......
ആവില്ലെനിക്കിനിയു൦ മരണം വിധിക്കാൻ...... ആ ഓർമ്മകൾക്കായ് ഇനിയും ജീവനേകിയാൽ.....
വരരുതിനി നീയീ വഴിത്താരയിൽ.......
ഇനിയൊരു പുനർജന്മത്തിനായ്.... മറക്കുക നീ മറക്കുക.... ഓർമ്മകൾ തൻ ആ വഴിത്താരകളെല്ലാ൦......
ആത്മാവിൽ ഒരു പിടി ചാരമായ് അവ എരിഞ്ഞടങ്ങട്ടെ......
എന്നെന്നേക്കുമായ്.......
ഒത്തിരി സ്വപ്നങ്ങളുടെ കൂടുകാരിയവാൻ കൊതിക്കുന്ന ഒരു കൊച്ചു മഞ്ചാടി മണി ... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ ആമ്പൽപൂവിനായ് .................
Friday, May 12, 2017
ഓ൪മ്മകൾക്കൊരു ചിത.....
Subscribe to:
Post Comments (Atom)
No comments:
Post a Comment