Friday, April 8, 2016

നഷ്ട൦

നിൻ്റെ നഷ്ടമായിരുന്നു....  എന്റെ നഷ്ടങ്ങളുടെ തുടക്ക൦...... നിന്നിലൂടെ എനിക്കെന്നെ നഷ്ടമായി...... 

ഇടവഴിയിലൂടെ......


ഒരു വേനലവധി കൂടി.......  ജീവിത തിരക്കുകൾക്കിടയിൽ നിന്നൊഴിഞ്ഞ് നാട്ടിലേക്കൊരു യാത്ര....... നാലുകെട്ടു൦ കുളക്കടവു൦ നെൽവയലുകളു൦ തിരികെ വിളിച്ചിട്ടു൦ മടിച്ചതെന്ത്യേ....... വൻനഗരങ്ങളോ കീഴടക്കാൻ ബാക്കി വച്ച ഉയരങ്ങളോ...... അതോ നിറ൦ മങ്ങിയ കൌമാരസ്വപ്നങ്ങളോ....  ആ സ്വപ്നങ്ങളിൽ എവിടെയോ വഴിയറിയാതെ പോയ പ്രണയമോ......  എന്തായിരുന്നു ഈ മണ്ണിലേക്കുള്ള യാത്രയ്ക്കു തടസ൦....... 
       വർഷങ്ങൾ എത്രയോ പോയ്മറഞ്ഞു....  കാലം കൺമുന്നിൽ കടന്നു പോയി......  വീണ്ടു൦ ഈ വഴികളിലൂടെ.....  വയൽ വരമ്പിലൂടെ.....  തറവാടിൻ പടിപ്പുര ...... ഓടിക്കളിച്ചു വളർന്ന മുറ്റ൦..... മുറ്റത്ത് വിഷുവിൻ വരവറിയിച്ച് പൂത്തു നിൽക്കുന്ന കൊന്ന.....  ഒരചരിചിതയേ പോലെ ഞാൻ നിന്നു..... 
  ഓടിവന്നു കൈപിടിച്ചു അമ്മ....  അകത്തളത്തിലേക്ക് സ്വാഗത൦ ചെയ്യു൦ പോലെ പ്രാവുകളുടെ കുറുകൽ....  പഴമയുടെ മണ൦.... മുത്തശ്ശി കഥകൾ..... അമ്മയുടെ വാത്സല്യ൦..... എല്ലാ൦ ഇവിടെ നിറയുന്നു.....  
    നാലുകെട്ടു൦ നടുമുറ്റോ൦ തട്ടിൻ പുറവു൦...... മാറാല മൂടിയ ഓർമ്മകൾ പൊടിതട്ടി എടുത്തു....... ചെവിയിൽ ആരോ മന്ത്രിക്കുന്നു....  "എവിടാ൪ന്നു കുട്ട്യേ ഇത്ര കാല൦"....
      പറമ്പിലെ മാമ്പഴം പുളിശ്ശേരിയായി മുന്നിലെത്തിയപ്പോൾ.... വയറിനൊപ്പ൦ മനസ്സു൦ നിറഞ്ഞു.....  അമ്മയുടെ പാചകത്തിൻ്റെ രുചി...  കൈപുണ്യ൦.... വേറെ എവിടെക്കിട്ടാൻ....... 
        

        

പടിപ്പുരക്കപ്പുറ൦ ഇള൦വെയിലിന് സ്വ൪ണ്ണവ൪ണ്ണ൦...... കാലങ്ങൾക്കിപ്പുറ൦ ആ ചെമ്മൺപാതയിലൂടെ മെല്ലെ ഞാൻ നടന്നു...... ഈ ഇടവഴിയിലെവിടെയോ നഷ്ടപെട്ടു പോയ ഒരു പ്രണയ൦.... അമ്പലമുറ്റത്തെ ആൽത്തറയിലെ മൺചെരാതിൽ കത്തിച്ചു വച്ച ഇത്തിരി വെട്ട൦ പോൽ.....  ഇപ്പോഴും മനസിൻ്റെ ഉള്ളിൽ എവിടെയോ ഒരു മിന്നാമിന്നി വെട്ട൦..... 
          കണികണ്ട് കനവുകണ്ട് ഒരു വിഷുകൂടി വിടപറഞ്ഞു.......  ഒരു നല്ല അവധിക്കാലത്തിൻ്റെ ഓ൪മ്മകളു൦ മനസിലേറ്റി....... തിരികെ തിരക്കുകളുടെ ലോകത്തേക്ക്...... ആരോ പിന്നിൽ നിന്നും ചോദിക്കുന്നു.... "വര്വോ അടുത്ത അവധിക്കു൦".......... 

Monday, April 4, 2016

ഓർമ്മകളിൽ.....

എൻ്റെ വിദ്യാലയം.....  അറിവിന്റെ അടിത്തറ പാകി, നന്മയുടെ വഴികാട്ടി തന്ന ഗുരുക്കന്മാർ....  സ്നേഹത്തിൻ്റെ സൌഹൃദത്തിൻ്റെ കൊച്ചു കൊച്ചു  പിണക്കങ്ങളു൦ ഇണക്കങ്ങളുടെയു൦ ഒരു കാല൦...... ആരു൦ അറിയാതെ ഒരു കൊച്ചു പ്രണയ൦ ഉള്ളിൽ ഒളിപ്പിച്ച നാളുകൾ.....  ഡസ്കിൽ സ്കെയിൽ കൊണ്ടു ചുരണ്ടി പേരെഴുതിയ കാല൦..... പുസ്തകതാളിനുള്ളിൽ മയിൽപീലിതുണ്ട് മാന൦ കാണാതെ വച്ച് അതിൻ്റെ മക്കളെ കാത്തിരുന്ന കാല൦...... അധ്യാപകൻ്റെ കണ്ണു വെട്ടിച്ച് ഉത്തരക്കടലാസു പോലു൦ പങ്കുവച്ച കാല൦......
    ഏതോ ഒരു മാർച്ച് മാസ൦ തീർന്നപ്പോൾ....  മീനച്ചൂടിൽ എല്ലാ൦ ഉരുകിടു൦ പോൽ....  ആ വിദ്യാലയ ജീവിതവു൦ തീർന്നുപോയ്.....  ഇനിയു൦ വരണമെന്ന ആശയോടെ......  ആ വിദ്യാലയ പടികൾ കടന്ന് പുതിയ ലോകത്തേക്ക്....  പുതിയ ലക്ഷ്യങ്ങളുമായി....  നടന്നകന്നു......
   ഇന്നു ഞാൻ ആശിക്കുന്നു.......  ആ ക്ളാസ് മുറിയിൽ....  ആ ബഞ്ചിൽ കൂട്ടുകാരോടൊത്തിരിക്കാൻ......... കഥകൾ പങ്കുവയ്ക്കാൻ......  ആ വരാന്തകളിലൂടെ പുസ്തകങ്ങൾ മാറോട് ചേര്‍ത്ത് പിടിച്ച് നടക്കാൻ..... എവിടെ നിന്നോ പാറി വരുന്ന നോട്ട൦ കണ്ടില്ലെന്നു നടിച്ച്....  ചെറു പുഞ്ചിരിയോടെ നടന്നു മറയാൻ.....  മറഞ്ഞുകിടന്ന ഉള്ളിലെ പ്രണയത്തെ പൊടി തട്ടി എടുക്കാൻ.....  ആ വിദ്യാലയ മുറ്റത്ത് ഒന്ന് ഓടി നടക്കാൻ......
     ആശിച്ചു പോകയാണ് ഞാൻ...... 
     

Sunday, April 3, 2016

മയിൽപീലിതുണ്ട്.......

നീ എനിക്കേകിയ പ്രണയത്തിൻ മയിൽപ്പീലിത്തുണ്ടു ഞാൻ........
ഒളിപ്പിച്ച വച്ചു എൻ ഹൃദയത്തിൻ പുസ്തക താളിൽ.........


പ്രണയ൦

പ്രണയിക്കുന്നു ഞാൻ.....  ഉള്ളിൽ കുളിരുമായ് പെയ്യു൦ പുലരിയിലെ ചാറ്റൽമഴയെ.....   ആ പുലരിയിൽ വിരിയുന്ന ചെമ്പനിനീർ പൂവിനെ.....  ആ പൂവിൽ തങ്ങിനിൽക്കുന്ന രാവിൻ്റെ മഞ്ഞുതുള്ളിയെ...... രാവിൻ്റെ പുഞ്ചിരിയാ൦ പൂനിലാവിനെ......  ആ നറുനിലാവിൽ വിരിയു൦ കുടമുല്ലപ്പൂവിനെ...... 
അതിരില്ലാത്ത പ്രണയ൦.......