പെണ്ണ് പൊരുളാകണം
പൊള്ളുന്ന തീയാകണം
പൊന്നിനൊപ്പം മാറ്റളന്നീടാൻ
നിന്നിടാതെ പൊരുതണം
താലി ഒരു തടവറയാകുകിൽ
താങ്ങാവേണ്ടവർ താഴ്ത്തീടുകിൽ
തളരരുത് തനിച്ചാവില്ല നീ
തിരിച്ചറിയുക തീയാണു നീ
പൊന്നായ് പോറ്റി വളർത്തിയവളെ
പൊന്നിൽ മൂടി നല്കിടാതെ
ഉള്ളു തുറന്നു അവൾക്കു പറയാൻ
ഉറ്റവരായ് കൂടെ നിലകൊള്ളു
താലി കെട്ടി കൂടെ പൊറുത്താലും
വീട്ടു ജോലിക്കാരി, അടിമ പോലെന്നും
തല്ലാനും കൊല്ലാനും തനിക്ക്
തോന്നും പോൽ തട്ടികളിക്കാനും തച്ചുടക്കാനും
പെണ്ണവൾ പാവമല്ല പാവയുമല്ല
അമ്മയാണവൾ സൃഷ്ടിയാണവൾ
അഗ്നി സ്ഫുരിക്കും കാളിയാണവൾ
പ്രതികരിക്കുകിൽ പ്രതികാര ദുർഗ്ഗയാകുമവൾ