കുഞ്ഞു കണ്ണുകൾ മെല്ലെ തുറന്നീ ലോകം
ആദ്യം കണ്ടതീ മാലാഖ കൈകളിലിരുന്നല്ലോ
ഉള്ളിലെ നോവിലും പുഞ്ചിരി വദനവുമായ്
ഓരോ മുഖത്തും നിറവുള്ള ചിരിക്കായ്
ഓടി നടന്നിടും ഒരിടത്തിരിക്കാതെ
രോഗീ പരിചരണത്തിനായ് ഇവരെന്നും
നിപ്പ വന്നാലും കൊറോണ വന്നാലും
ഊണില്ലാതുറക്കമില്ലാതെ പോരാടും
മാനവ ജീവിതം തിരികെ പിടിക്കാൻ
പരിശുദ്ധമാം വെളുത്ത വസ്ത്രത്തിനുള്ളിൽ
അതിലേറെ വിശുദ്ധിയോടൊരു മനസ്സുമായ്
ആയയായ് ശുശ്രൂഷകയായ് ഇവർ
നന്മയുള്ള നമ്മുടെ ഭൂമിയിലെ മാലാഖമാർ.....