Monday, May 9, 2016

കാത്തിരിപ്പു......

മഴ വീണ വഴിത്താരയിൽ എവിടെയോ 
മറന്നുവോ നീ എന്നെ.............
മഴത്തുള്ളിയായ് നിന്നിലലിയാൻ 
ഒരു മഴക്കാലം കാത്തിരിപ്പു ഞാൻ......
ഇടവപ്പാതി പെയ്യും രാവിൽ 
നിൻ ഇടനെഞ്ചിൽ ചേർന്നു മയങ്ങാൻ 
ഇനിയും നിൻ വരവിനായ് 
ഈ വഴിയാകെ മിഴിനട്ടിരിപ്പു ഞാൻ......

വേദന

പറയാൻ മറന്ന വാക്കുകൾ 
പഴങ്കഥയായ് മാറിടുന്നുവോ 
പൂവിട്ട കൊച്ചു സ്വപ്നങ്ങളൊക്കെയും 
മെല്ലെ ഇതൾ കൊഴിച്ചീടുമ്പോൾ 
മനസിന്റെ മൗനം ചുണ്ടുകളിൽ 
വിതുമ്പലായ് നിന്നു വിറക്കുന്നുവോ  

നിൻ വിരഹം തീർത്ത ശൂന്യതയിൽ 
നിൻ അകലം തന്ന അനന്തതയിൽ 
എൻ സ്വപ്നം തകർന്ന വീഥികളിൽ 
ഹൃത്തിൻ നോവുകളൊക്കെയും 

കവിളിൽ ചാൽ തീർത്തു 
ഒഴുകിടുന്നുവോ കണ്ണുനീരായ്