Saturday, January 23, 2016

അവൾ..... എന്റെ കൂട്ടുകാരി.....

 അന്ന് ആദ്യമായി അവൾ ആ കലാലയത്തിലേക്ക് കടന്നു വന്ന ദിവസം........ അവൾക്കു മുൻപേ ഒരു സുഗന്ദം ആയിരുന്നു എത്തിയത്....  
അവൾ അടുത്തു വന്നിട്ടും മിണ്ടാൻ മടിച്ചു......അവൾ അണിഞ്ഞു വരുന്ന വിലകൂടിയ വസ്ത്രങ്ങളും സുഗന്ദ ലേപനങ്ങളും....... ഞാൻ അവളോട്‌ കൂടുകൂടാൻ മടിച്ചു..... പക്ഷെ..... അവളുടെ പെരുമാറ്റം എന്നെ അവളുടെ സുഹൃത്താക്കി...... എനിക്ക് വേണ്ടി അവൾ പുസ്തകങ്ങൾ വാങ്ങി തന്നു..... പലപ്പോഴും  ഭക്ഷണവും പങ്കു വച്ചു തന്നു....... ഒരേ മനസായി ഒരേ ആത്മാവായി......... പഠിത്തം കഴിഞ്ഞും ആ സൌഹൃദം തുടർന്നു....... കത്തുകളിലൂടെ വിശേഷങ്ങളൊക്കെ പങ്കു വച്ചു....... പിന്നെ എപ്പോഴോ അവളുടെ കത്തുകൾ വരാതായി....... മറന്നു എന്നു ഞാൻ കരുതി....... ജോലി ഒക്കെ കിട്ടി ദൂരെ എവിടെയെങ്കിലുംപോയിട്ടുണ്ടാകും........... 
അങ്ങനെ ആ ദിനം വന്നു....... പൂർവ വിദ്യാർത്ഥി സംഗമം ........ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല........ അവൾ വന്നെങ്കിലോ...... പ്രതീക്ഷയോടെ ഞാൻ വിളിച്ചു... മറ്റൊരു സുഹൃത്തിനെ........ പക്ഷെ.... കേട്ടതോ ഒരു ദുഃഖ വാർത്ത...... അവൾ... എന്റെ എല്ലാമായിരുന്ന എന്റെ പ്രിയ കൂട്ടുകാരി ഇന്ന് ഈ ലോകത്ത് ഇല്ല എന്ന സത്യം......... അവളുടെ കത്തുകൾ വരാതായ ആ സമയത്തു എപ്പോഴോ അവൾ മറ്റൊരു ലോകത്തേക്ക് പോയിരുന്നു..... എന്റെ കത്തുകൾക്ക് എത്തി ചേരാൻ കഴിയാത്ത ഒരു ലോകത്തേക്ക്......... 
പ്രിയ സഖി......... നീ അറിയുന്നോ...... എത്ര നാൾ കാത്തിരുന്നു നിനക്കായ്‌.... നിന്റെ വാക്കുകൾക്കായ്‌......
നീ ഇന്നും ജീവിക്കുന്നു എന്റെ ഹൃദയത്തിൽ......... എന്റെ ഓർമകളിലൂടെ..........

മോഹം

 മാനത്തു കാണും മഴമെഘമേ നിന്നെ 
കാത്തുനില്ക്കുന്നു മയൂരമായിന്നു ഞാൻ 
ഒരു നൃത്തമാടാൻ വെമ്പും മനസുമായ് 
ഈ കുളിർമാരിയിൽ ഒന്നു കുളിർന്നിടാൻ 
പീലി വിടർത്തി ആടും മനസിന്റെ 
മോഹങ്ങളൊക്കെയും ഇന്നി മഴയിൽ
ഒരു പുതുനാംബിട്ടു കാത്തിരിക്കുന്നു 
ഇനിയും വരാത്തോരാ... വസന്തത്തിനായ്